Breaking News

പുന്നക്കുന്ന്‌ സെന്റ് മേരിസ് ചർച്ച് ആതിഥ്യമരുളിയ ഗ്രാമീണ വോളിയിൽ സംഘമിത്ര പുങ്ങംചാൽ ജേതാക്കൾ


വെള്ളരിക്കുണ്ട് : പുന്നക്കുന്ന്‌ സെന്റ് മേരിസ് ചർച്ച് ആദിഥ്യ മരുളിയ വോളി നൈറ്റിൽ ഗ്രാമീണ വോളിബോൾ മത്സരത്തിൽ പുങ്ങംചാൽ സംഘമിത്ര വോളി ടീം ജേതാക്കളായി..

എസ്. എം. സി. പുന്നക്കുന്ന്‌ വോളി ടീമിനെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് സംഘ മിത്ര വോളി ടീം പ്രഥമകപ്പ് സ്വന്തമാക്കിയത്..

മുപ്പത് വർഷത്തോളമായി  വോളി ബോൾ കളത്തിൽ നിറഞ്ഞു നിൽക്കുന്ന രാമചന്ദ്രൻ പട്ടേൻ ആണ് യുവ ടീമിനെ നയിച്ച് കപ്പ് സ്വന്തമാക്കിയത്. അജേഷ് , ശരത്ത്‌ , ദിനേശൻ, സുജിത് , ജോയൽ  എന്നിവരാണ് സംഘമിത്രക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്.

വിജയികൾക്ക് പുഴക്കരകുഞ്ഞി കണ്ണൻ നായർ ട്രോഫി സമ്മാനിച്ചു. പഞ്ചായത്ത്‌ അംഗം കെ. കെ. തങ്കച്ചൻ മുഖ്യാതിതി യായിരുന്നു..

No comments