Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇനി മലയോരത്തെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പ്രഖ്യാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു


വെള്ളരിക്കുണ്ട്: മലയോരത്തെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ. മുഖ്യമന്ത്രി പിണറായി വിജയൻ ശിശു സൗഹൃദ സ്റ്റേഷനായി ഓൺലൈനിലൂടെ പ്രഖ്യാപിച്ചു. പോലീസ് സ്റ്റേഷനോട് ചേർന്ന് രണ്ടു മുറികളാണ് ശിശു സൗഹൃദ സ്റ്റേഷനായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിൽ എത്തുന്ന കുട്ടികൾക്ക് കളിക്കുവാനും വിശ്രമിക്കുവാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. എൽ ഇ ഡി ടിവി, ഇരിപ്പിടങ്ങൾ എന്നിവയുമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിപ്പാട്ടങ്ങൾ, ചുവരുകളിൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള ചിത്രങ്ങളും പതിച്ചിരിക്കുന്നു.

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡി വൈ എസ് പി വി ബാലകൃഷ്ണൻ, സി ഐ.എൻ.ഒ. സിബി, എസ് ഐ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.







No comments