Breaking News

ബളാൽ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡണ്ട് എത്തിയത് കറുത്ത വേഷം ധരിച്ച്


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്ത്‌ പതിനാലാം പഞ്ചവത്സരപദ്ധതി ചർച്ച ചെയ്യുന്നതിനായി വികസനസെമിനാർ സംഘടിപ്പിച്ചു.

കമ്മ്യുണിറ്റി ഹാളിൽ നടന്ന  സെമിനാർ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. കറുത്ത വേഷത്തിലാണ് ഉദ്ഘാടകൻ പരിപാടിയിൽ പങ്കെടുത്തത്.

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന കരിദിനത്തിൻ്റെ ഭാഗമായാണ് കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി കൂടിയായ രാജു കക്കയം കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച് വികസന സെമിനാറിൽ പങ്കെടുത്തത്.

വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ ആയ ഷോബി ജോസഫ്, സി. രേഖ,പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ,ടി. അബ്ദുൾ കാദർ,പി. പത്മാവതി അംഗങ്ങളായ ജോസഫ് വർക്കി,ദേവസ്യ തറപ്പേൽ, പി.സി രഘു നാഥൻ,വിനു കെ.ആർ, കെ.വിഷ്ണു,സന്ധ്യ ശിവൻ,മോൻസി ജോയ്, ജെസ്സി ചാക്കോ, ശ്രീജരാമചന്ദ്രൻ പഞ്ചായത്ത്‌ സെക്രട്ടറി അനിൽ കുമാർ. ആസൂത്രണ സമിതി വൈസ് പ്രസിഡന്റ് ആൻഡ്റൂസ് വട്ടക്കുന്നേൽ. ടി.പി തമ്പാൻ എന്നിവർ പ്രസംഗിച്ചു

No comments