Breaking News

സി.പി.ഐ. വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം ജൂൺ 25, 26 തീയ്യതികളിൽ സംഘാടക സമിതി രൂപികരിച്ചു


വെള്ളരിക്കുണ്ട്: ജൂൺ 25, 26 തീയ്യതികളിൽ വെള്ളരിക്കുണ്ടിൽ നടക്കുന്ന സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപികരണ യോഗം സ:  പൊടോര കുഞ്ഞിരാമൻ നായർ സ്മാരക മന്ദിരത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു.എൻ.പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി സി.പി.ബാബു, ജില്ലാ എക്സികുട്ടിവ് അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, എം.അസിനാർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം.കുമാരൻ മുൻ എം.എൽ.എ. സ്വാഗതം പറഞ്ഞു .സംഘാടക സമിതി ചെയർമാനായി .കെ .ഭൂപേ ശ്, വൈസ് ചെയർമാൻ പി.വി തങ്കമണി, കൺവീനർ വി കെ.ചന്ദ്രൻ', ജോയിൻ്റ് കൺവീനർ സി.പി.സുരേശൻ എന്നിവരെ തിരഞ്ഞെടുത്തു.വിവിത സബ് കമ്മറ്റികളയും തിരഞ്ഞെടുത്തു

No comments