Breaking News

എളേരിത്തട്ട്‌ കോളേജിൽ നവീകരിച്ച വനിതാ ഹോസ്‌റ്റൽ തുറന്നു എം രാജഗോപാലൻ 
എംഎൽഎ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : എളേരിത്തട്ട് നായനാർ സ്മാരക ഗവ.കോളേജിൽ വിപുലീകരിച്ച ലേഡീസ് ഹോസ്റ്റൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മുരളീധരൻ, ശാന്തികൃപ, സി പി സുരേശൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുകുമാരൻ, ജെറ്റോ ജോസഫ്, സ്‌കറിയ അബ്രഹാം, എ ദുൾക്കിഫിലി, ടി സി രാമചന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് ടി ജി ശശീന്ദ്രൻ, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഭാഗ്യ ഭാസ്‌കരൻ, സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ, മുഹമ്മദ് മുനീർ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ സോൾജി കെ തോമസ് സ്വാഗതം പറഞ്ഞു


No comments