Breaking News

എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പരപ്പ ആയുർവേദ ആശുപത്രി പരിസരത്ത് ഔഷധസസ്യ തോട്ടം നിർമ്മിച്ചു


പരപ്പ: കേരള എൻ.ജി.ഒ.യൂണിയൻ ജൂൺ 4, 5 തീയതികളിലായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിൽ മഴക്കാലപൂർവ്വ ശുചീകരണവും ,ജില്ലാതലത്തിൽ ഔഷധസസ്യ തോട്ട നിർമ്മാണവും നടത്താൻ തീരുമാനിച്ചിരുന്നു.ഇതിൻ്റെ ഭാഗമായി ജില്ലയിലെ 6 എരിയാ കേന്ദ്രങ്ങളിലും ജീവനക്കാർ ശുചീകരണം നടത്തിയിരുന്നു.തുടർന്ന് ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കേരള എൻജിഒ യൂണിയൻ കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ആയുർവേദ ഡിസ്പൻസറി പരിസരത്ത് ഔഷധ സസ്യ തോട്ടം നിർമ്മിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾ നാസർ, എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ, മെഡിക്കൽ ഓഫീസർ ടി.ബി.ദീപ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ഗംഗാധരൻ സ്വാഗതവും കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.

No comments