Breaking News

കാലിച്ചാനടുക്കത്ത് എയർഗൺ ഉപയോഗിച്ച് യുവാവിൻ്റെ പരാക്രമം: രണ്ട് പേർക്ക് വെടിയേറ്റ് പരിക്ക്


അടുക്കം:  കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കത്ത് രണ്ടുപേര്‍ക്ക് വെടിയേറ്റു, വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും യുവാവ് വെടിവെപ്പ് നടത്തി. കാലിച്ചാനടുക്കത്തെ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ മകനാണ് എയര്‍ഗണ്‍ ഉപയോഗിച്ച് രണ്ടുപേര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. വളപ്പാടിയിലെ തങ്കച്ചന്‍(55), പള്ളിപ്പറമ്പില്‍ ബെന്നി(50) എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരുടെ കൈക്കും പുറത്തും സാരമായി പരിക്കേറ്റ ഇവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  യുവാവിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ട് പോയി. യുവാവിന് മാനസിക വിഭ്രാന്തിയുള്ളതായാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം

No comments