Breaking News

ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു ജില്ലാ പ്രസിഡണ്ട് എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: കേരള സ്‌റ്റേറ്റ് ഹയർ ഗൂഡ്സ് ഓണേഴ്സ് അസോസിയേഷൻ പരപ്പ മേഖല സമ്മേളനം വെള്ളരിക്കുണ്ടിൽ നടന്നു. വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പത്മനാഭൻ അധ്യക്ഷനായി. പി. മൂസ സ്വാഗതം പറഞ്ഞു. പി പി ദാമോദരൻ റിപ്പോർട്ട് അവതരിച്ചു. ജലാൽ മർത്തബ, ജവഹർ മുരളി, ബാലൻ ബളാംതോട്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, കെ.പ്രശാന്ത്, വി.വേണു, ഗംഗാധരൻ, സുരേഷ് വെള്ളിക്കോത്ത്, ടി.എം വിപിൻ നന്ദി പറഞ്ഞു. പരപ്പ ബസ്റ്റാൻ്റ് നിർമ്മാണം യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടു

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് -റോയി മറ്റപ്പള്ളി, സെക്രട്ടറി - വിപിൻ ടി.എം. ട്രഷറർ- കെ.എം കുര്യാക്കോസ് എന്നിവരെ തിരഞ്ഞെടുത്തു.

No comments