വിശ്രമ ജീവിതം നയിക്കുന്ന വെള്ളരിക്കുണ്ടിലെ മുതിർന്ന വ്യാപാരി വിലങ്ങാട് വെജിറ്റബിൾസിലെ കെ.ജെ വർഗീസിനെ വീട്ടിലെത്തി ആദരിച്ച് വെള്ളരിക്കുണ്ടിലെ വ്യാപാരി നേതാക്കൾ
വെള്ളരിക്കുണ്ട്: ദീർഘകാലം വെള്ളരിക്കുണ്ട് ടൗണിൻ്റെ സൗമ്യ സാന്നിധ്യമായിരുന്ന വിലങ്ങാട് വെജിറ്റബിൾസ് ഉടമ അപ്പച്ചായി എന്ന് വിളിക്കുന്ന കെ.ജെ വർഗീസ് ഇപ്പോൾ പ്രായാധിക്യത്താലും ആരോഗ്യ പ്രശ്നങ്ങളാലും സ്വവസതിയിൽ വിശ്രമജീവിതം നയിക്കുകയാണ്. വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രാരംഭകാലം മുതൽ അംഗത്വമുള്ള കെ.ജെ വർഗീസ് എന്ന മുതിർന്ന വ്യാപാരിയെ വെള്ളരിക്കുണ്ട് വ്യാപാരി പ്രതിനിധികൾ വീട്ടിലെത്തി സന്ദർശിച്ചു. വെള്ളരിക്കുണ്ടിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനകളെ പരിഗണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി, ബിജി ജോൺ, ട്രഷറർ കെ എം കേശവൻ നമ്പീശൻ, എക്സിക്യൂട്ടീവ് മെമ്പർ സാബുജോസഫ് എന്നിവർ സന്നിഹിതരായി
No comments