Breaking News

പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് പി സി ദ്വിദിന ക്യാമ്പിന് തുടക്കമായി

പരപ്പ : ജി എച്ച് എസ് എസ് പരപ്പയിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പഠന ക്യാമ്പ് മഴവില്ലിന് വർണ്ണാഭമായ തുടക്കം. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി എച്ച് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി  സി കെ സുനിൽകുമാർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡൻറ് പി സുരേന്ദ്രൻ ,  എസ് എം സി ചെയർമാൻ വിജയൻ കോട്ടക്കൽ,മദർ പിടിഎ പ്രസിഡൻറ് സൗമ്യ പി, എസ് ഐ റെജികുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് കുമാർ പി, വികെ പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി പി എം ശ്രീധരൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അജയകുമാർ എൻ സ്വാഗതവും സി പി ഒ സുരേഷ് കുമാർ കെ നന്ദിയും രേഖപ്പെടുത്തി. ഷിജിത്ത് പി, സി.കെ സുനിൽകുമാർ, ദീപ പ്ലാക്കൽ എന്നിവർ ഇന്നത്തെ ക്ലാസുകൾ കൈകാര്യം ചെയ്തു.

No comments