Breaking News

പുണൂർ ഇരിയ ശ്രീ അയ്യപ്പക്ഷേത്ര ഭക്തിഗാന ആൽബം "മന്ത്രധ്വനി" സ്വിച്ച് ഓൺ കർമ്മം സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു.


ഇരിയ :പുണൂർ ഇരിയ ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിനോടനുബന്ധിച്ച് മീനൂസ് ബാനറിൻ്റെ നിർമ്മാണത്തിൽ പുറത്തിറക്കുന്ന  "മന്ത്രധ്വനി " ഭക്തിഗാന ആൽബത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം സംഗീത രത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ  ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.വി.ഗോപാലൻ അദ്ധ്യക്ഷതനായി.

ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ രാമകൃഷ്ണൻ കരിച്ചേരി സ്വാഗതം പറഞ്ഞു.

രമേശൻ മഡിയൻ, സുഗുണൻ ഇരിയ, മൊയ്തു യെസ് മാർട്ട്, പി.വി.സി. നമ്പ്യാർ,  എ.എസ്. രാജഗോപാലൻ പുണൂർ,ശ്യാംലാലൂർ ,ഇ.കെ. ഷാജി ,കണ്ണൻ അയ്യങ്കാവ് ,സത്യൻ കമ്പികാനം ,പുരുഷ പാറപ്പള്ളി എന്നിവർ സംസാരിച്ചു. മധു വയമ്പ് നന്ദി പറഞ്ഞു.

പി. വി.സി.നമ്പ്യാർ ലാലൂർ, ബി.ജി കക്കാണത്ത്, ചന്ദ്രൻ കക്കട്ടിൽ എന്നിവരാണ് ഗാനങ്ങൾ രചിച്ചത്.സംവിധാനം രമേഷ് മഡിയനും, സംഗീത സംവിധാനം ഉണ്ണി വീണാലയം, മിനീഷ് എറണാകുളം എന്നിവർ നിർവ്വഹിക്കുന്നു.രാജീവൻ പരപ്പയുടെ ഛായാഗ്രഹണത്തിൽ ഇരിയ, കല്യോട്ട്, മഡിയൻ കൂലോം, ഇരിവൽ ഇല്ലം എന്നിവിടങ്ങളിൽ നിന്നാണ് ചിത്രീകരണം നടക്കുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി സംഗീത പ്രതിഭ കെ.എസ്.സ്വ

ർണ ,ഉണ്ണി വീണാലയം, വിനീഷ് തമ്പാൻ, നീരാംബരി (ചിൽഡ്രൻസ് പാർക്ക് സിനിമാ ഗായിക) എന്നിവരാണ് ഗായകർ.  ജൂലൈ ഒന്നുമുതൽ ആറുവരെയാണ്  ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുന്നത്. ഇതിൻ്റെ  മുന്നോടിയായി ആൽബം റിലീസ് ചെയ്യും.

No comments