Breaking News

'മുഖ്യമന്ത്രിയുടേയും കോടിയേരിയുടേയും ഫണ്ടുകൾ പോകുന്നത് യുഎസിലേക്ക്'; ബിലീവേഴ്‌സ് ചർച്ച് വഴിയെന്ന് സ്വപ്‌ന സുരേഷ്


പാലക്കാട്: മുഖ്യമന്ത്രിയുടേയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകളെല്ലാം അമേരിക്കയിലേക്കാണ് പോകുന്നതെന്ന് സ്വപ്‌ന സുരേഷ്. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഇത് അമേരിക്കയിലേക്ക് പോകുന്നത്. ഇത് ഷാജ് കിരണ്‍ തന്നോട് പറഞ്ഞ ഓഡിയോയില്‍ ഉണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഷാജ് കിരണ്‍. മുഖ്യമന്ത്രിയടക്കമുള്ള ആളുകളുടെ ബിനാമിയാണ് ഷാജ് കിരണ്‍. മൂന്നും അഞ്ചും ശതമാനം കമ്മീഷന്‍ വാങ്ങുന്ന റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ മാത്രമായ ഷാജിന് എങ്ങനെയാണ് ഇത്രയും കമ്പനികളുടെ ഡയറക്ടറാവാന്‍ കഴിയുന്നതെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.


No comments