Breaking News

വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ജൂൺ13ന് സൂചനാ സമരം നടത്തും


കാസറഗോഡ് : സമഗ്ര ശിക്ഷ കേരളയുടെ  ഭാഗമായി 2016 മുതൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു  വരുന്ന സ്പെഷ്യലിസ്റ് അദ്ധ്യാപകസമൂഹം തങ്ങൾ  നേരിടുന്ന സേവന വേതന വ്യവസ്ഥകളിലെ അസമത്യത്തിനും ചൂഷണത്തിനുമേതിരെ സംസ്ഥാന തലത്തിൽ അനിശ്ചിത കാല  സമരവുമായി മുന്നിട്ടിറങ്ങുകയാണ്. ജോലിയിൽ കയറിയ 2016-17 തുടങ്ങിയ  വർഷങ്ങളിൽ ട്രാവൽ അലവൻസ്  ഉൾപ്പടെ 26200 രൂപ നമുക്ക് ശമ്പളം ലഭിച്ചുവെങ്കിലും കേന്ദ്രസർക്കാർ നമ്മുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പേരിൽ 2019,20,21 തുടങ്ങിയ വർഷങ്ങളിൽ ശമ്പളം 1400 ആയി കുറഞ്ഞു, കഴിഞ്ഞ  നാലുവർഷമായി ഈ ചെറിയ ശമ്പളത്തിൽ ജോലി  ചെയ്യുന്നത് ഇനിയും ഈ  ശമ്പളത്തിൽ ജോലി ചെയ്യുവാൻ ബുദ്ധിമുട്ടാണ്. സ്പെഷ്യലിസ്റ്റ് അദ്ധ്യാപക സംഘടന ആയ സ്പെഷ്യലിസ്റ്റ് ടീച്ചേർസ് അസോസിയേഷൻ സംസ്ഥാനത്തെ  മുഴുവൻ എസ്.എസ്.കെ ജില്ലാ ആസ്ഥാനങ്ങളിൽ 13 തീയതി തിങ്കളാഴ്ച സൂചന സമരം നടത്തുമെന്നു എസ്.ടി.എ സംസ്ഥാന, ജില്ലാ ഭാരവാഹികൾ  അറിയിച്ചു

No comments