Breaking News

ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീരകർഷകയായ ദീപ നായരെ ആദരിച്ചു


ബളാംതോട്: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കർഷകയായ ദീപ നായരെ മിൽമ കാസർഗോഡ് ജില്ല ഓഫീസ് ഹെഡ് കെ.മാധവൻ  ആദരിച്ചു. പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് കെ.എൻ. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. 16.3 കോടി രൂപയുടെ 2022-23 വർഷത്തെ  ബഡ്ജറ്റ് സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ അവതരിപ്പിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു വിഭാഗങ്ങളിൽ മുഴുവൻ വിഷയങ്ങൾക്കും ഏപ്ലസ് നേടിയ വിദ്യാർത്ഥികളെ  പരപ്പ ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇൻസ്ട്രക്ടർ ശ്രീമതി ഉഷാകുമാരി അനുമോദിച്ചു. എംഡിആർഎഫ് ചാരിറ്റി ഫണ്ടിൽ നിന്നുള്ള ധന സഹായം മിൽമ സൂപ്പർവൈസർ അനീഷ് വി.പി.വിതരണം ചെയ്തു.സംഘം ഡയറക്ടർ ബാലചന്ദ്രൻ എ. പി. സ്വാഗതവും ഡയറക്ടർ മോഹൻദാസ് കെ.സി. കൃതജ്ഞതയും രേഖപ്പെടുത്തി. 20 ൽ പരം പശുക്കളെ വളർത്തുന്ന ദീപ നായർക്ക് കഴിഞ്ഞ വർഷം പരപ്പ ബ്ലോക്കിലെ ഏറ്റവും നല്ല കർഷകയ്ക്ക് ഉള്ള അവാർഡും ലഭിച്ചിരുന്നു.

No comments