അഗ്നിപഥ്: കരസേന ആറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതിപ്രകാരം കരസേന ആറ് തസ്തികകളില്‍ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 17.5 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള് ആംസ്), അഗ്നിവീര്‍ ടെക്നിക്കല്‍ (ഓള് ആംസ്), അഗ്നിവീര്‍ ടെക്നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യൂണിഷന്‍ എക്സാമിനര്‍), അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ (ഓള് ആംസ്), അഗ്നിവീര്‍ ട്രേഡ്സ്മെന്‍ (ഓള് ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീര്‍ ട്രേഡ്സ്മെന്‍ (ഓള് ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണ് രജിസ്ട്രേഷന്. പരിശീലന കാലയളവ് അടക്കം നാലുവര്‍ഷത്തേക്കാണ് റിക്രൂട്ട്മെന്റ്. വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയവ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in വെബ്സൈറ്റുകളില്‍ ലഭിക്കും.
No comments