Breaking News

വായനവാരാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ 'വായനയുടെ വർത്തമാനം' പരിപാടി സംഘടിപ്പിച്ചു


പരപ്പ: വായനവാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ, പരപ്പ ബ്ലോക്ക് കൗൺസിലിംഗ് സെന്റർ, പരപ്പ നേതാജി വായനശാല& ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  "വായനയുടെ വർത്തമാനം " എന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. പരിപാടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഉഷ രാജു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ പ്രകാശൻ പാലായി മുഖ്യാഥിതിയായി.   ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പത്മകുമാരി , വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ , ജില്ലാ ലൈബ്രറി കൗൺസിൽ എക്സി. അംഗം രമണി രവി എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.ദിലീപ് കുമാർ വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നേതാജി വായനശാല പ്രസിഡന്റ് ഏ.ആർ.രാജു സ്വാഗതവും കമ്യൂണിറ്റി കൗൺസിലർ കെ.വി. തങ്കമണി നന്ദിയും പറഞ്ഞു

No comments