Breaking News

പരപ്പ പുലിയംകുളത്തെ പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ


പരപ്പ: കുന്നുംകൈ പാലക്കുന്ന് സ്വദേശിയും ഇപ്പോൾ പരപ്പ പുലിയംകുളം താമസക്കാരനുമായ അസീസ് വേലിക്കോത്ത് (48) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഏ.എസ്.ഐ ആണ്. വെള്ളരിക്കുണ്ട്, രാജപുരം എന്നീ സ്റ്റേഷനുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മമ്മു ചിറമ്മൽ, അലീമ വേലിക്കോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ജസീല. മക്കൾ അക്കീല (21) ,ജവാദ് (17). സഹോദരങ്ങൾ കാസിം, സലാം, സഫിയ, അസ്മ, സാജിത, മൈമുന.

No comments