Breaking News

രാഹുൽഗാന്ധിയേയും സോണിയഗാന്ധിയേയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം: കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ വെള്ളരിക്കുണ്ടിലും പരപ്പയിലും പ്രതിഷേധ പ്രകടനം നടത്തി


വെള്ളരിക്കുണ്ട്: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ മോഡി സർക്കാർ നടത്തുന്ന പ്രതികാരനടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ബളാൽ മണ്ഡലം കോണ്ഗ്രസ് കമ്മറ്റി നടത്തിയ പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും വെള്ളരിക്കുണ്ടിൽ മഹിളാ കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉത്ഘാടനം ചെയ്തു. നേതാക്കളെ കള്ള കേസിൽ കുടുക്കി കോൺഗ്രസ്‌ ന്റെ പോരാട്ടങ്ങൾ ഇല്ലാതാക്കാമെന്നത് ബിജെപി നേതൃത്വതിന്റെ വ്യാമോഹമാണെന്ന് ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. കോൺഗ്രസ്‌ ബളാൽ മണ്ഡലം പ്രസിഡന്റ്‌ എം പി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി, പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, ഐ എൻ ടി യു സി ബാളാൽ മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല, അലക്സ്‌ നെടിയകാല, പി സി രഘു നാഥൻ, ഷോബി ജോസഫ് എന്നിവർ നേതൃത്വം നൽകി. 


സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടാനുള്ള കേന്ദ്ര ഗവൺമെന്റിന്റെയും ബി ജെ പി യുടെയും കുതന്ത്രങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ പരപ്പ പോസ്റ്റോഫീസ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ മാർച്ച് ഉത്ഘാടനം ചെയ്തു. ഡി.സി.സി മെമ്പർ സി വി ഭാവനൻ , ബാബു കോഹിനൂർ, സി.ഒ സജി, സി.വി.ഗോപകുമാർ, ജോസ് പനക്കാത്തോട്ടം., യു.വി.അബ്ദുൾ റഹ്മാൻ, ക്ലാരമ്മ സെബാസ്റ്റ്യൻ, ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ , ജനാർദ്ദനൻ ചോയ്യങ്കോട്, പ്രീത ഭാവന, സിജൊ പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു, ജയകുമാർ ചാമ കുഴി, രാഗേഷ് കൂവാറ്റി, ബാലഗോപാലൻ കാളി യാനം, ഗോപാലൻ നായർ കാനത്തിൽ, വി.കൃഷ്ണൻ പരപ്പ, കണ്ണൻ പട്ളം, അശോകൻ ആറളം, ബിജിമോൻ, നോബിൾ, രാജീവൻ, മനോഹരൻ വരഞ്ഞൂർ തുടങ്ങിയവർ നേതൃത്വം നൽകി. പരപ്പ സ്ക്കൂൾ പരിസരത്തു നിന്നും മാർച്ച് ആരംഭിച്ചു.

No comments