Breaking News

ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മിറ്റി നേതൃത്വത്തിൽ മാവുള്ളാൽ മുതൽ പന്നിത്തടം വരെ യുവജന റാലി നടത്തി


വെള്ളരിക്കുണ്ട്: ആർ.എസ്.എസ് ഗൂഢാലോചനയ്ക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല, കോണ്‍ഗ്രസ്-ബിജെപി-ലീഗ് കലാപം അവസാനിപ്പിക്കുക

എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുള്ളാൽ മുതൽ പന്നിത്തടം വരെ യുവജന പ്രതിരോധം യുവജന റാലി സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.വി ദീപേഷ് ജാഥ ഉദ്ഘാടനം ചെയ്തു. പന്നിത്തടത്ത് നടന്ന സമാപന പൊതുയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ. ആർ രാജു ഉദ്ഘാടനം ചെയ്തു, ജാഥലീഡർ അമൽ തങ്കച്ചൻ,ജാഥ മാനേജർ ഉണ്ണികൃഷ്ണൻ പി.വി., കെ.വിനോദ്കുമാർ, എം.ബി രാഘവൻ, സി.രതീഷ്,സ്വപ്ന എ.വി എന്നിവർ സംസാരിച്ചു.

No comments