Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് സഹായത്തോടെ പനത്തടി പുത്തൂരടുക്കത്ത് ഹാച്ചറിങ് യൂണിറ്റും വർക്ക് ഷെഡും പ്രവർത്തനമാരംഭിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു


പനത്തടി: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതി യിൽ ഉൾപ്പെടുത്തി റീ ബിൽഡ് കേരളയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കത്തു ആരംഭിച്ച  ശ്രീഹരി ഹാച്ചറിങ് യൂണിറ്റിന്റെയും  ഇതിനായി തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി നിർമ്മിച്ച വർക്ക്‌ ഷെഡിന്റെയും ഉത്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത്‌ പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. കുര്യാക്കോസ്, എം. വിജയകുമാർ, കെ. ജി. ബിജുകുമാർ  സ്ഥിരം സമിതി അദ്ധൃഷരായ ലത അരവിന്ദൻ, സുപ്രിയ ശിവദാസൻ, പഞ്ചായത്ത് അംഗങ്ങളായ രാധാ സുകുമാരൻ,എൻ. വിൻസെന്റ്.കെ.കെ, വേണുഗോപാൽ. പ്രീതി മനോജ്,ബിജു സി.ആർ, രവി.എ.എസ്, രജനി ദേവി. ആർ.സി, ഷെരീഫ. എം. എം. നീതു പ്രമോദ്, പ്രഭ രവി,മനോജ്‌കുമാർ, സുകുമാരൻ, രാമകൃഷ്ണ സരളായ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന്  കെ. പദ്മകുമാരി സ്വാഗതവും രേഷ്മ ഹരിദാസ് നന്ദിയും പറഞ്ഞു

No comments