Breaking News

എൻഡോസൾഫാൻ; ഒരുകുട്ടി കൂടി മരിച്ചു


കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍-പാര്‍വതി ദമ്പതികളുടെ എട്ടുവയസുള്ള മകന്‍ ശ്രീരാജാണ് മരിച്ചത്. കണ്ണൂര്‍ പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു മരണം. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ശ്രീരാജ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലില്ല. 2017-ല്‍ മെഡിക്കല്‍ ക്യാമ്പില്‍ ഉള്‍പ്പെടെ പങ്കെടുത്തെങ്കിലും പട്ടികയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ വീണ്ടും ദുരന്ത വാര്‍ത്തകള്‍ ആവര്‍ത്തിക്കുകയാണ്.

No comments