Breaking News

എണ്ണപ്പാറ പേര്യ ആദിവാസി ഊരിലേക്ക് അഭിനന്ദന പ്രവാഹം തുടരുന്നു കോടോംബേളൂർ പഞ്ചായത്തിൻ്റെ ആദരവ് നൽകാൻ വൈസ് പ്രസിഡണ്ട് അർജിത്തിൻ്റെ വീട്ടിലെത്തി


എണ്ണപ്പാറ: തായന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും  എ പ്ലസ് വാങ്ങിയ ഏക വിദ്യാർത്ഥി അർജിത്തിനെ അഭിനന്ദിക്കാനും  സ്നേഹോപഹാരം നൽകാനുമായി വിവിധ സംഘടനകളും വ്യക്തികളും പ്രവഹിക്കുകയാണ്.  പേരിയ പുളിയിലകൊച്ചിയിലെ ആദിവാസി ഊരിനിത് അഭിമാനത്തിന്റെ നിമിഷങ്ങൾ.

 അഞ്ചു കിലോമീറ്ററോളം കുന്നും മലയും താണ്ടി പഠിച്ച് എസ്.എസ്.എൽ. സി പരീക്ഷയിൽ മികച്ച വിജയം കൊയ്ത അർജിത്തിനെ അനുമോദിക്കാൻ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.ദാമോദരൻ വീട്ടിൽ എത്തി.ഒന്നാം വാർഡ് മെമ്പർ കുഞ്ഞികൃഷ്ണൻ, യൂത്ത് കോർഡിനേറ്റർ സുരേഷ് വയമ്പ്, ത്രിവേണി പേരിയ ക്ലബ്ബ്‌ സെക്രട്ടറി കപിൽ, യൂത്ത് ഫൈറ്റേഴ്സ് എണ്ണപ്പാറയുടെ ഭാരവാഹിയും ഊര് മൂപ്പനുമായ രമേശൻ മലയാറ്റുകര,  ഊര് മൂപ്പൻ ബിനു, എസ് ടി പ്രോമോട്ടർമാരായ ജിഷ്ണു, രണദീപൻ എന്നിവർ സംബന്ധിച്ചു.

No comments