Breaking News

കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു




കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കടലില്‍ വലയിടുന്നതിനിടെ മത്സ്യത്തൊഴിലാളി തിരയില്‍പ്പെട്ട് മരിച്ചു. പുതിയവളപ്പ് കടപ്പുറത്തെ ഗീതയുടെ ഭര്‍ത്താവും പാപ്പിനിശ്ശേരി സ്വദേശിയുമായ മോഹനനാണ്(49) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടയാണ് സംഭവം. മോഹനനും സുഹൃത്ത് പ്രകാശനും ചേര്‍ന്ന് വലയിടുമ്പോള്‍ രണ്ടുപേരും തിരയില്‍ അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ ഇരുവരെയും രക്ഷപ്പെടുത്തി ഉടന്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മോഹനന്‍ മരണപ്പെട്ടു. ബാലകൃഷ്ണന്‍, ശശി, സുരേശന്‍, രാംദാസ് എന്നിവരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്.

No comments