Breaking News

മരുമകൻ വീട്ടിൽ കഞ്ചാവ് കൃഷി നടത്തി; തിരുവനന്തപുരത്ത് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു




തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെത്തുടർന്ന് ബിജെപി ജില്ലാ നേതാവ് സ്ഥാനം രാജിവെച്ചു. പട്ടിക ജാതി മോർച്ച ജില്ലാ പ്രസിഡന്‍റ് വിളപ്പിൽ സന്തോഷിന്‍റെ വീട്ടിൽ നിന്നാണ് 17 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ സന്തോഷിന്‍റെ മകളുടെ ഭർത്താവ് രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

സന്തോഷിന്‍റെ വീടിന്‍റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ടെറസിലെ പച്ചക്കറി കൃഷിക്കിടെ സന്തോഷ് കഞ്ചാവ് ചെടികളും വളർത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്തോഷ് ഫേസ്ബുക്കിലാണ് രാജിക്കാര്യം പങ്കുവെച്ചത്. 'വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ലെന്നും അതില്‍ എസ്‍സി മോർച്ച ജില്ലാ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു' എന്നായിരുന്നു സന്തോഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

BJP Leader resigned after cannabis plants seized from his house

No comments