Breaking News

കരിന്തളത്ത് സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു

കരിന്തളം: കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടുംബശ്രീ എ ഡി എസിന്റെയും മാവുങ്കാൽ മാം ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ കരിന്തളത്ത് സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൂടാതെ വാർഡ്  പരിധിയിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ച മഞ്ജുഷ് മോഹൻ, അഭിന.കെ, ഗൗതം എന്നിവരെ അനുമോദിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത്ത്കുമാർ , സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജു , മാം ട്രസ്റ്റ് കണ്ണാശുപത്രി പി ആർ ഒ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എ ഡി എസ് സെക്രട്ടറി ഷീബ കെ വി സ്വാഗതവും ചെയർപേഴ്സൺ ജയശ്രി കെ വി നന്ദിയും പറഞ്ഞു.

No comments