Breaking News

'ലഹരിക്കെതിരെ കൂടെയുണ്ട്' ജില്ലാ പോലീസ് ക്രിക്കറ്റ് ടൂർണമെൻ്റിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനം


വെള്ളരിക്കുണ്ട് : ലഹരിക്കെതിരെ കാസർകോട് ജില്ല പോലീസ് നടത്തിവരുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കാസർകോട് ഡിഎച്ച് ക്യൂ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ വെള്ളരിക്കുണ്ട് പോലീസ് ടീം ചന്തേര പോലീസ് സ്റ്റേഷൻ ടീമിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി. കാസർകോട് പോലീസ് യുവജനങ്ങളെ ഒപ്പം കൂട്ടി ലഹരിക്കെതിരെ പോരാടാം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ജില്ലയിലെ മൈതാനങ്ങളിൽ നടത്തിയ ക്രിക്കറ്റ് മത്സരങ്ങൾക്ക് അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തിരശീലവീണു.ഫൈനൽ മത്സരത്തിൽ മർച്ചന്റ് യൂത്ത് വിംഗ് കാസർകോട് പരാജയപ്പെടുത്തി. കാഞ്ഞങ്ങാട് പോലീസ് ടീം വിജയികളായി.

ടൂർണമെന്റിൽ 30 ഓളം ടീമുകൾ പങ്കെടുത്തു. വെള്ളരിക്കുണ്ട് പോലീസ് ടീമിന് വേണ്ടി പോലീസുകാർക്കൊപ്പം മത്സരത്തിനിറങ്ങിയ യുവാക്കളെ വെള്ളരിക്കുണ്ട് സ്റ്റേഷൻ ഹൌസ്  ഓഫീസർ എം പി വിജയകുമാർ അഭിനന്ദിച്ചു. വെള്ളരിക്കുണ്ട് ടൗണിൽ വെച്ച് ഇന്ന് നടന്ന പൊതുയോഗത്തിൽ ലഹരിക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ അണിചേരാൻ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ജില്ലാ പോലീസ് നടത്തിവരുന്ന കൂടെയുണ്ട് ക്യാമ്പെയ്ന്റെ ഭാഗമായി നിരവധി ബോധവൽക്കരണ ക്ലാസ്സുകൾ ഇതിനകം തന്നെ ശ്രദ്ധ നേടിയിരുന്നു.

No comments