Breaking News

കേരള ബാങ്ക് നൈറ്റ് വാച്ച്മാൻ യൂണിയൻ (ഐഎൻടിയുസി) ജില്ലാ കൺവൻഷൻ കാഞ്ഞങ്ങാട് നടന്നു


കാഞ്ഞങ്ങാട്: കേരള ബാങ്ക് നൈറ്റ് വാച്ച്മാൻ യൂണിയൻ (ഐഎൻടിയുസി) കാസർഗോഡ് ജില്ലാതല യോഗം കാഞ്ഞങ്ങാട് വെച്ച് നടന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കേരള ബാങ്കിലെ നൈറ്റ് വാച്ച് മാൻമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കിയ കേരള ബാങ്ക് ഭരണസമിതിയെയും അതിന് പ്രത്യേകം  താൽപര്യമെടുത്ത ഡയറക്ടർ സാബു എബ്രഹാമിനെയും യോഗം അഭിനന്ദിച്ചു.യോഗത്തിൽ സുനിൽ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാലൻ കാളിയാനം, ശശി പെരിയ, കരുണകരൻ നമ്പ്യാർ, ആനന്ദ് ഗോപാൽ, പ്രദീപ് അച്ചാംതുരത്തി തുടങ്ങിയവർ സംസാരിച്ചു.

No comments