Breaking News

ചീർക്കയത്തെ ആശയുടെ ചികിത്സയ്ക്ക് സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് യൂണിറ്റ് സ്വരൂപിച്ച സഹായധനം കുടുംബത്തിന് കൈമാറി


വെള്ളരിക്കുണ്ട്: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വെള്ളരിക്കുണ്ട് ചീർക്കയം സ്വദേശി ബി.ആശക്ക് വേണ്ടി സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് യൂണിറ്റ് സ്വരൂപിച്ച ചികിത്സാ സഹായ നിധി കുടുംബത്തിന് കൈമാറി.  ഇരുവൃക്കകളും തകരായതിനെ തുടർന്ന്, കഴിഞ്ഞ 12 വർഷത്തിലധികമായി ആശ ഡയാലിസിസ് ചികിത്സ ചെയ്ത് വരികയായിരുന്നു. ഒരാഴ്ച മുമ്പ് മംഗലാപുരം കെ.എം.സി ആശുപത്രിയിൽ വച്ച് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്.  സുമനസ്സുകളുടെ സഹായത്തോടെ 32,500 രൂപയാണ് ആശയുടെ തുടർ ചികിത്സാർത്ഥം സേവാഭാരതി സ്വരൂപിച്ചത്. 


സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ വി.വി തുക കുടുംബത്തിന് കൈമാറി. ട്രഷറർ പിടി സുനിൽ കുമാർ, രാഷ്ട്രീയ സ്വയം സേവക സംഘം മാലോം മണ്ഡൽ സേവാപ്രമുഖ് സുരേഷ് ബാബു എൻ.എസ്, സംഘമിത്ര പുരുഷ സ്വയംസഹായ സംഘം ട്രഷറർ മധു കടാങ്കോട്ട്, സേവാഭാരതി വെസ്റ്റ് എളേരി പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി ഗിരീഷ് കൃഷ്ണൻ കെ.കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments