Breaking News

ഉന്നത വിജയികൾക്ക് അനുമോദനം നൽകി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പരപ്പ യൂണിറ്റ്


പരപ്പ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം നൽകി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും, എസ്എസ്എൽസി 9 എ പ്ലസ് നേടിയ വിദ്യാർഥികൾക്കും , പ്ലസ്ടുവിന് 5 എ പ്ലസ് നേടിയ വിദ്യാർഥികൾക്കും എൽ എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾക്കും ആണ് അനുമോദനം സംഘടിപ്പിച്ചത്. അനുമോദനയോഗം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എച്ച് അബ്ദുൾനാസർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ പ്രസിഡൻറ് എ ആർ വിജയകുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ എൻ അജയകുമാർ , പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ് കുമാർ.പി, വി കെ റീന, എം ബിജു,അനു ലക്ഷ്മി കെ.വി എന്നിവർ സംസാരിച്ചു. പി എം ശ്രീധരൻ അധ്യക്ഷനായി. യൂണിറ്റ് കൺവീനർ രാകേഷ് കെ വി സ്വാഗതവും ദീപ പ്ലാക്കൽ നന്ദിയും രേഖപ്പെടുത്തി.

No comments