കോടോത്ത് അംബേദ്കർ സ്ക്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉത്ഘാടനം നടന്നു
ഒടയഞ്ചാൽ: കോടോത്ത് അംബേദ്കർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം ബുധനാഴ്ച രാവിലെ പ്രശ്‌സ്ത എഴുത്തുകാരൻ ഡോ. എൻ. പി. വിജയൻ മാസ്റ്റർ നിർവഹിച്ചു.
കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കേണ്ടതിനെ കുറിച്ചും അതിൽ വായനയുടെ പങ്കിനെ കുറിച്ചും കഥകളിലൂടെ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. പ്രശാന്ത് മാസ്റ്റർ, രസിത ടീച്ചർ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ അബ്ദുൾ റഹീം. കെ. ടി. കെ. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമേശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments