Breaking News

'പ്രവാചക നിന്ദ കുറ്റക്കാരെ ശിക്ഷിക്കുക' ഹിദായത്തുൽ ഇസ്ലാം മദ്രസ കുന്നുംകൈ ഈസ്റ്റ് എസ് കെ എസ് ബി വി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


കുന്നുംകൈ : ഇന്ത്യയുടെ പൈതൃകത്തിന് കളങ്കമാക്കി ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താക്കൾ പ്രവാചകനെ നിന്ദിക്കുകയും അതിലൂടെ ലോകരാജ്യങ്ങൾക്കു മുന്നിൽ നാണം കെടുത്തുകയും ചെയ്തവരെ കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്ന് ഹിദായത്തുൽ ഇസ്ലാം മദ്രസ കുന്നുംകൈ ഈസ്റ്റ് എസ് കെ എസ് ബി വി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ജുനൈദ് അൽ ഖാസിമി ഈരാറ്റുപേട്ട സംസാരിച്ചു.

ഇന്ത്യൻ ജനാധിപത്യത്തിന് പേരുദോഷം വരുത്തിയ വരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഷംസുദ്ദീൻ അസ്ഹരി പ്രഭാഷണം നടത്തി. എസ് കെ എസ് ബി വി യൂണിറ്റ് സെക്രട്ടറി സിറാജ് വികെ സ്വാഗതം പറഞ്ഞു

സുഹൈർ എം സി അധ്യക്ഷത വഹിച്ചു. ആദിൽ കേ എ യുടെ നന്ദിയോടെ പ്രതിഷേധസംഗമം അവസാനിച്ചു.

No comments