Breaking News

'വരയും വായനയും' കുന്നുംകൈ എയുപി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം കലാസാംസ്ക്കാരിക പ്രവർത്തകൻ സുഭാഷ് വനശ്രീ നിർവ്വഹിച്ചു


കുന്നുംകൈ : കുന്നുംകൈ എ യു പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രശസ്ത കലാ- സാഹിത്യ സംസ്കാരിക പ്രവർത്തകനായ സുഭാഷ് വനശ്രീ നിർവ്വഹിച്ചു. വായനമാസാചരണത്തിൻ്റെ ഭാഗമായി വരയും വായനയും എന്ന പരിപാടിയിലൂടെ അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  ബ്ലാക്ക് ബോർഡിൽ കുട്ടികൾ ചോക്കു കൊണ്ട് വരച്ച വരകളെ വെറും വെള്ളം മാത്രം ഉപയോഗിച്ച് കൈകൾ കൊണ്ട് മനോഹരചിത്രമാക്കി മാറ്റി അദ്ദേഹം എല്ലാവരേയും അത്ഭുതപ്പെടുത്തി. കഥ, കവിത ,നാടൻപാട് എന്നിവയും അവതരിക്കപ്പെട്ടു. അക്ഷര ചിത്രങ്ങളിലൂടെ വായനയുടെ അത്ഭുതലോകത്തേക്ക് അദ്ദേഹം കുട്ടികളെ നയിച്ചു. ആ എന്ന അക്ഷരത്തിൽ നിന്ന് അമ്മയിലേക്കുള്ള വളർച്ച കുട്ടികൾ സ്നേഹത്തോടെ നെഞ്ചിലേറ്റി. ന എന്ന അക്ഷരത്തെ ചപ്പാത്തി പലക കൊണ്ട് പരത്തി ആനയാക്കാം എന്നു കാണിച്ചു കൊടുത്തപ്പോൾ  കുട്ടികളുടെ മുഖത്ത് ആശ്ചര്യത്തിൻ്റെ ആനചന്തം വിരിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാമത്സരം ,ക്വിസ്സ് മത്സരം, കവിതാലാപനം തുടങ്ങിയ മത്സരങ്ങളും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ പ്രധാനാധ്യാപകൻ വർഗ്ഗീസ്   നർക്കിലക്കാട് സ്വാഗതവും  പി.ടി.എ പ്രസിഡൻ്റ് പ്രദീപ് എം. ജി അധ്യക്ഷതയും വഹിച്ചു. എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി രമ്യ സുരേഷ്, മനോജ്മെൻ്റ് പ്രതിനിധി നസീർ .എം. എ , സ്റ്റാഫ് പ്രതിനിധി സനൽ ജെയിംസ് എന്നിവർ പ്രസംഗിച്ചു.

No comments