Breaking News

കൊടുംവളവുകളിൽ പൊലീസിൻ്റെ വാഹന പരിശോധന അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു ഇന്നലെ വെള്ളരിക്കുണ്ടിലെ 108 ആംബുലൻസ് അപകടത്തിൽപെട്ടെങ്കിലും വൻ ദുരന്തം ഒഴിവായി


കുന്നുംകൈ: കുത്തനെയുള്ള ഇറക്കത്തിലും കൊടും വളവുള്ള സ്ഥലത്തും പൊലീസ് വാഹന പരിശോധന നടത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. ഇന്നലെ വാഹന പരിശോധനക്കിടെ ആംബുലൻസ് അപകടത്തിൽപെട്ടു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ 108  ആംബുലൻസ് രോഗിയുമായി കാഞ്ഞങ്ങാട്ടെക്ക് പോകുമ്പോഴായിരുന്നു അപകടം, ആംബുലന്‍സ് സമീപത്തെ വൈദ്യുതി പോസ്റ്റിലും സമീപത്തെ കാറിനും ഇടിച്ചാണ് നിന്നത്. വാഹന പരിശോധനയുടെ ഭാഗമായി ഇരു വശത്തും വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ മറ്റൊരു വാഹനത്തിനു കടന്നുപോകാന്‍ ഇടമില്ലാത്തതിനാലുമാണ് അപകടമുണ്ടായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ  ഉടന്‍ തന്നെ മറ്റൊരു ആംബുലന്‍സ് എത്തിച്ചു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുന്നുംകൈ കോളിയാട് കാനറാ ബാങ്ക് പരിസരത്താണ് ഇന്നലെ വൈകിട്ട് ചിറ്റാരിക്കാൽ പൊലീസുദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ വാഹന പരിശോധന നടന്നത്. വളവും ഇറക്കവുമുള്ള സ്ഥലത്ത് പോലീസ് കൈകാണിക്കുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് നിർത്തേണ്ടി വരുന്നതിനാൽ പിന്നിൽ നിന്നും വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്, ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് വാഹന പരിശോധന നടത്തിയതിൽ നാട്ടുകാരിലും ഡ്രൈവർമാരിലും പ്രതിഷേധത്തിന് ഇടയാക്കി.

No comments