Breaking News

രാജപുരം പ്രാന്തർകാവിൽ ഗ്യാസ് ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം വാഹനത്തിലുണ്ടായിരുന്നത് മുന്നോറോളം ഗ്യാസ് നിറച്ച കുറ്റി


രാജപുരം: പ്രാന്തർ കാവിൽ ഇന്ന് വൈകുന്നേരം ഗ്യാസ് ലോറി മറിഞ്ഞു. പരിക്കേറ്റ ഡ്രൈവറടക്കം രണ്ട് പേരെ ആസ്പത്രിയിൽ കൊണ്ടുപോയി. 300 ഗ്യാസ് കുറ്റി നിറച്ചത് ലോറിയിലുണ്ടായിരുന്നു. പ്രാന്തർകാവ് ഗ്യാസ് ഗോഡൗണിലേക്ക് പോയ ലോറിയാണ് പ്രാന്തർകാവ് സ്കൂളിനു സമീപം അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരോടൊപ്പം പൊലീസും കുറ്റിക്കോലിൽ നിന്നെത്തിയ ഫയർ ഫോഴ്സും നേതൃത്വം നല്കി. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ ഗ്യാസ് സിലിണ്ടറുകളും  ഗോഡൗണിലേക്ക് മാറ്റി.

No comments