Breaking News

ഭീമനടി ഐ.ടി.ഐ കെട്ടിടം യാഥാർത്ഥ്യമാകുന്നു, ഭൂമി വ്യവസായ വകുപ്പിന് കൈമാറി സർക്കാർ ഉത്തരവ്


കുന്നുംകൈ: ഏഴു വര്‍ഷം ഭൂമി ലഭിക്കാതെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന  വെസ്റ്റ് എളേരിയിലെ  ഭീമനടിയില്‍  സ്ഥിതിചെയ്യുന്ന ബേബി ജോൺ മെമ്മോറിയൽ ഗവ.വനിതാ ഐ ടി ഐക്ക് ഒടുവില്‍ ശാപമോക്ഷം. ഭീമനടി വില്ലേജിലെ 101/1 സര്‍വ്വേ നമ്പറിൽപ്പെട്ട1.07 ഏക്കർ ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതിന് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. 2013ൽ യു ഡി എഫ് സർക്കാരാണ് ജില്ലയിലെ ഏക വനിതാ ഐ ടി ഐ ഭീമനടിയിൽ സ്ഥാപിച്ചത്. ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു വ്യവസായ പരിശീലന വകുപ്പ് 2017 ൽ പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്ത് 2020 -21

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രകാരം ഭൂമി വ്യവസായ വകുപ്പിന് വിട്ടു നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തു. ഇതേ ആവശ്യം മുൻനിർത്തി 2021 ൽ പഞ്ചായത്ത് ഡയറക്റ്ററുടെ ശുപാർശയും സർക്കാറിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ഐ നിർമിക്കുന്നതിനുള്ള സ്ഥലം  സർക്കാർ  വ്യവസായ വകുപ്പിന് കൈമാറിയതായി ഉത്തരവ് പുറപ്പെടുവിച്ചത്.

No comments