Breaking News

മലയോര മണ്ണിനെ തൊട്ടറിഞ്ഞ് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ ചൈത്രവാഹിനിയിൽ കസ്ബ യുവജനകേന്ദ്രം പ്രവർത്തകർക്കൊപ്പമായിരുന്നു സി.വിയുടെ മാലോം സന്ദർശനം


വെള്ളരിക്കുണ്ട്: ആയുസ്സിൻ്റെ പുസ്തകം നോവലിലെ കേന്ദ്ര കഥാപാത്രം യോഹന്നാൻ്റെ വിഹ്വലതകൾ വീണു മയങ്ങിയ വള്ളിക്കടവിലെ ചൈത്രവാഹിനിപ്പുഴയിൽ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണനും സാഹിത്യകാരന്മാരായ താഹ മാടായി, സജി ജെയിംസ് എന്നിവരും ഇന്ന് പകൽ എത്തിച്ചേർന്നു.


മാലോത്തിൻ്റെ കഥ ആയുസ്സിൻ്റെ പുസ്തകത്തിൻ്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നില്ക്കുന്ന    ആഘോഷങ്ങൾക്ക് ചിങ്ങമാസത്തിൽ വള്ളിക്കടവിൽ തുടക്കം കുറിക്കാനിരിക്കെയാണ്   നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ്റെ മാലോം സന്ദർശനം.


കസ്ബ യുവജനകേന്ദ്രം പ്രവർത്തകരായ എം.പി.രാജൻ നാട്ടക്കൽ, സി.കെ.ബാലകൃഷ്ണൻ കൊന്നക്കാട്, ബാബു തെക്കേൽ മാലോം,, ജോർജുകുട്ടി തോമസ് മാടപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു.

No comments