Breaking News

നെറ്റ് വർക്ക് സേവനം കാലങ്ങളായി പരിധിക്ക് പുറത്ത്: സഹികെട്ട നാട്ടുകാർ മാലോം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ റീത്ത്‌ വച്ചു


വെള്ളരിക്കുണ്ട് :: ഒരുമാസമായി നെറ്റ് വർക്ക്‌ സേവനം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ നാട്ടുകാർ മാലോം ബി. എസ് എൻ. എൽ. ഓഫീസിന് മുന്നിൽ പ്രതിഷേധ സൂചകമായി റീത്ത്‌ സമർപ്പിച്ചു.

കാലങ്ങളായി ബി.എസ്. എൻ.എൽ സേവനം മാത്രം ആശ്രയിക്കുന്നവരാണ് ഒടുവിൽ  സഹികെട്ട് റീത്തുമായി ബുധനാഴ്ച വൈകിട്ട് മാലോം ബി. എസ്. എൻ. എൽ. ഓഫീസിൽ എത്തിയത്.

സമരക്കാരെ കണ്ട ഉടൻ ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാർ ഓഫീസ് പ്രവേശനകവാടം പൂട്ടി. പ്രതിഷേധവു മായി  എത്തിയവർ റീത്ത്‌ വാതിൽ പടിയിൽ വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഇതിനിടയിൽ വിവരം അറിഞ്ഞു വെള്ളരിക്കുണ്ട് പോലീസും സ്ഥലത്ത്‌ എത്തിയിരുന്നു.

മഴക്കാല മായതിനാൽ ഇടയ്ക്കിടെ വൈദ്യുതിമുടങ്ങുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ബി.എസ്. എൻ.എൽ പ്രവർത്തനസജ്ജമാകണമെങ്കിൽ ഓട്ടോ മാറ്റിക് ബാറ്ററി ഉണ്ടെങ്കിലും അത് പ്രവർത്തമല്ലെന്നും ജനറേറ്റർ പ്രവർത്തിക്കാൻ ജീവനക്കാർ ഇല്ലാത്തതുമാണ് മാലോം പരിധിയിൽ വരുന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം ലഭികാതെ വരാൻ ഇടയാകുന്നത് എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പ്രതീകാത്മക റീത്ത്‌ വെക്കൽ സമരം ബളാൽ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ ഉത്ഘാടനം ചെയ്തു.ജോബി കാര്യാവിൽ അധ്യക്ഷതവഹിച്ചു.

സിബിച്ചൻ പുളിങ്കാല, മാർട്ടിൻ ജോർജ്, ബിനു കുഴിപ്പള്ളി, രാജു മൈലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments