Breaking News

ആയുർവേദ ചികിത്സയ്ക്കൊപ്പം യോഗയും: മാലോം ഗവ.ആയുർവേദ ആശുപത്രിയിൽ യോഗപരിശീലന ക്യാമ്പ് തുടങ്ങി


വെള്ളരിക്കുണ്ട് : ജീവിത ദിനചര്യകൾക്ക് ഒപ്പം യോഗയിലൂടെ ആരോഗ്യസംരക്ഷണംകൂടി ഉറപ്പു വരുത്തുക എന്നലക്ഷ്യത്തോടെ ബളാൽ പഞ്ചായത്ത്‌ മാലോം ആയുർവേദ ആശുപത്രിയിൽ സൗജന്യ യോഗപരിശീലന ക്യാമ്പ് ആരംഭിച്ചു.

കർക്കിടക മാസത്തിലെ ആയുർവേദ  ചികിത്സകൾക്ക് പുറമെ യാണ് മാലോം ഗവ. ആയുർവേദ ആശുപത്രിയിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത്‌ യോഗപരിശീലനം നടക്കുന്നത്.

പ്രായമായവരും കുട്ടികളും സ്ത്രീകളും അടങ്ങി നിരവധി പേരാണ് യോഗക്യാമ്പ് പ്രയോജനപ്പെടുത്തുന്നത്. യോഗയിൽ മികച്ചപരിശീലനം നേടിയ പരിശീലകയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗക്യാമ്പിൽ ആയുർവേദ ഡോക്ടർ അടങ്ങിയ ഒരു ടീമും യോഗക്യാമ്പിൽ ഉണ്ട്

മാലോം ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച യോഗക്യാമ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി സി.ആർ, യോഗപരിശീലക ജെലീറ്റാ സെബാസ്റ്റ്യൻ, നിഷാദ് പുതിയകുന്നേൽ, സുബി വി. ജോയ്, ജയശ്രീ,ദിവ്യ, എന്നിവർ പ്രസംഗിച്ചു.

No comments