Breaking News

അട്ടേങ്ങാനത്ത് സ്ക്കൂളിലേക്ക് പോകുന്ന റോഡിൽ മരം വീണ് വൈദ്യുതി കമ്പിയടക്കം പൊട്ടിവീണു നാട്ടുകാരുടെ ജാഗ്രതയിൽ ഒഴിവായത് വൻ ദുരന്തം


അട്ടേങ്ങാനം: കോടോംബേളൂർ അട്ടേങ്ങാനത്ത് നിരവധി വിദ്യാർത്ഥികളും യാത്രക്കാരും നടന്നു പോകുന്ന റോഡിൽ മരം പൊട്ടിവീണു. വൈദ്യുതി ലൈനിൻ്റെ മുകളിലേക്കാണ് മരം പൊട്ടിവീണത്. മരവും വൈദ്യുതി കമ്പിയടക്കമാണ് പൊട്ടിവീണത്. അട്ടേങ്ങാനം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. പുലർച്ചെ 3 മണിക്കായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാർ ഉടനെ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറഞ്ഞതിനാൽ വൈദ്യുതി ബന്ധം വിഛേദിച്ച് വൻ അപകടം ഒഴിവാക്കി. സിപിഐഎം ബേളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിക്ക് ലൈനിൽ വീണ മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

No comments