Breaking News

സ്ഥിരംസമിതി അധ്യക്ഷന്റെ നെൽ വയലിൽ ഞാറ് നട്ട് പ്രസിഡൻ്റും അംഗങ്ങളും.. കാർഷിക കേരളത്തിന് ബളാൽ മാതൃക


വെള്ളരിക്കുണ്ട് : ഒരേക്കർ നെൽപാടത്ത്‌ വിരിപ്പ് കൃഷി ക്കായി ഞാറ് നടുന്ന തിരക്കിലായ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാനെ സഹായിക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ള അംഗങ്ങൾ പാടത്തിറങ്ങി.

ബളാൽപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടി. അബ്ദുൽ കാദറിന്റെ നെൽപ്പാടത്താണ് നാട്ടിപ്പാട്ടിന്റെ ഈണത്തിൽ ഞാറ് നാടാൻപ്രസിഡന്റ് രാജു കട്ടക്കയം ഉൾപ്പെടെ ഉള്ള സഹമെമ്പർ മാർ പാടത്ത്‌ ഇറങ്ങിയത്

നെൽകൃഷി അന്യം നിന്നുപോകുന്ന മലയോരത്ത്‌ കുടുംബപരമായുള്ള നെൽ വയലിൽ വർഷങ്ങളായി അബ്‌ദുൾ കാദർ നെൽകൃഷി നടത്തി വരുന്നുണ്ടെങ്കിലും ജന പ്രധിനിധിയായി ഇരിക്കുമ്പോഴും അതിന് ഇക്കുറിയും കുറവ് വരുത്തിയില്ല.

പാരമ്പര്യ കൃഷി രീതികൾ പിന്തുടർന്നു വന്നിരുന്ന അബ്‌ദുൾ കാദർ അടുത്ത കാലത്താണ്‌ യന്ത്രം ഉപയോഗിച്ച് നിലം ഉഴുത് മറിച്ചു നെൽകൃഷി നടത്തുന്ന രീതിയിലേക്ക് തിരിഞ്ഞത്.

എന്നാലും ഞാറ് നടുന്നതും വിള കൊയ്യുന്നതും പഴയ രീതിയിൽ തന്നെയാണ്..

ശ്രേയസ്  രക്തശാലി നെൽവിത്തുക്കൾ ഉപയോഗിച്ചാണ്  ഇക്കുറി അബ്ദുൽ കാദർ കൃഷി ഇറക്കിയിരിക്കുന്നത്. ഞാറ്റടി തയ്യാറാക്കി നടുന്നതാണ് രീതി.

ഒരു കാലത്ത്‌ ഹെക്റ്റർ കണക്കിന് നെൽ വയൽ ഉണ്ടായിരുന്ന ബളാൽ പഞ്ചായത്തിൽ 

വർഷങ്ങളായി സ്ഥിരം നെൽ കൃഷി ചെയ്യുന്ന ഏക കർഷകൻ കൂടിയാണ് അബ്ദുൽ കാദർ സഹായത്തിനു മകൻ ഹൈദരും കൂടെ ഉണ്ട്.

പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ   വയലിൽ ഇറങ്ങി ഞാറ് നട്ടു കൊണ്ട്  പ്രസിഡന്റ് രാജു കട്ടക്കയം  ഉത്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എം. രാധാമണി, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയിൽ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൻ പി.പത്മാവധി.അംഗങ്ങളായ മോൻസി ജോയ്. ബിൻസി ജെയിൻ.സന്ധ്യ ശിവൻ ,ബളാൽ കൃഷി ഭവൻഅസിസ്റ്റന്റ് ബൈജു എം.വി. പഞ്ചായത്ത്‌ വ്യവസായവകുപ്പ് കോഡിനേറ്റർ സ്‌നേഹ. കുടുംബശ്രീ ചെയർ പേർസൻ മേരി ബാബു എന്നിവരും പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്റെ വയലിൽ ഇറങ്ങി ഞാറ് ഞട്ടു.



No comments