Breaking News

ദുരിതയാത്രക്ക് പരിഹാരമൊരുക്കി 'അരിങ്കല്ല് നമ്മുടെനാട് വാട്സ്ആപ്പ് കൂട്ടായ്മ പ്രവർത്തകർ' ബളാൽ അരിങ്കല്ല് ജംഗ്ഷനിൽ പൈപ്പ് കൽവർട്ട് നിർമ്മിച്ചു


ബളാൽ: ഡ്രെയിനേജ് നിർമ്മാണത്തിലെ അപാകത കാരണം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സമീപത്തെ കൃഷിക്കാർക്കും ദുരിതം വിതച്ച ബളാൽ അരിങ്കല്ല് മെയിൻ റോഡ് ജംഗ്ഷനിൽ 'അരിങ്കല്ല് നമ്മുടെനാട്' വാട്സ്ആപ്പ് കൂട്ടായ്മ പൈപ്പ് കൽവർട്ട് നിർമ്മിച്ചു. വെള്ളം കുത്തിയൊലിച്ച് വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. സ്ക്കൂൾ കുട്ടികൾ അടക്കം നൂറ് കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പി പത്മാവതി.പി രാഘവൻ ,പി കെ കുഞ്ഞിരാമൻ, കെ കരുണാകരൻ,രഞ്ജിത്ത് കുമാർ അർ.ടി ,കൃഷ്ണൻ താഴത്തുവീട്, ഗോപലൻ ചാർത്തൻ , അജയൻ ,രജേഷ് ആർ, അജേഷ് കുമാർ ടി ജി , സുധിഷ് കല്ലളൻ, കെ ബിനു, കെ മധു , അനീഷ് കുമാർ ,സുധിഷ് ,രാജേഷ്,ഗോപാലൻ മേസ്തിരി, രമേശൻ, ശങ്കരൻ, വിജയൻ, ചേരിക്കല്ല്, നിധീഷ് , ഷിനോജ് കട്ടക്കയം , റോജൻ കട്ടക്കയം, അരുൺ കണ്ണൻ, രജീഷ് അർടി ,രഞ്ജിവ് ആർ.ടി , കെ ശങ്കരൻ , അനിൽകുമാർ ,കെ സുകുമാരൻ , ബിജു പാലനിക്കും തൊട്ടിയിൽ, സിജി മോൻ കാവുപുരയിൽ, മോഹനൻ ,ലക്ഷ്മണൻ, തോമസ് കട്ടക്കയം..കെ സുരേനൻതുടങ്ങിയവർ നേതൃത്വം നൽകി.

No comments