Breaking News

'വൈദ്യുതി വിലവർധനവ് ജനങ്ങളെ ഷോക്കടിപ്പിക്കുന്നതിനു തുല്യം': എ കെ സി സി തോമാപുരം യൂണിറ്റ് സമ്മേളനം

ചിറ്റാരിക്കാൽ : അടിക്കടി ഉണ്ടാകുന്ന വൈദ്യുതി നിരക്ക് വർദ്ധനവ് സാധാരണ ജനങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. സർക്കാർ ജീവനക്കാർ ഒഴികെ ഒട്ടുമിക്ക കുടുബങ്ങളും കുറഞ്ഞ ചിലവുകൊണ്ട് ജീവിച്ചുപോകുന്നവരാണ്. അവശ്യ സാധനങ്ങളുടെ വില വർദ്ധനവു മൂലം  നെട്ടോട്ടമോടുന്ന ജനങ്ങൾക്കുമേൽ വൈദ്യുതി ഷോക്കടിപിക്കുന്നതിനു തുല്യമാണ് വൈദ്യുതി നിരക്ക് വർദ്ധനവ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി എ കെ സി സി തോമാപുരം യൂണിറ്റ് സമ്മേളനം പ്രമേയം അവതരിപ്പിച്ചു. എ കെ സി സി അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിണ്ടന്റ് മൈക്കിൾ നായിക്കംപറമ്പിൽ, സെക്രട്ടറി സുനിൽ അമ്മിയാനി എന്നിവർ സംസാരിച്ചു.

No comments