Breaking News

വിലക്കയറ്റത്തിനെതിരെ മുസ്ലീംലീഗ് വെസ്റ്റ്എളേരി പഞ്ചായത്ത് കമ്മറ്റി ഭീമനടി വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി


കുന്നുംകൈ: സംസ്ഥാന സർക്കാറിന്റെ വിലക്കയറ്റത്തിനെതിരെയും വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും തദ്ദേശ ഭരണ സ്ഥാപനത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചതിനെതിരെയും വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭീമനടി വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധമിരമ്പി.  ഭീമനടി ഫെഡറൽ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. മുസ്ലീം ലീഗ് ദേശീയ നിർവാഹക സമിതി അംഗം ഏ.ജി.സി ബഷീർ മാർച്ച് ഉൽഘാടനം ചെയ്തു. ജാതിയിൽ ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എ. ദുൽക്കിഫിലി, എ.വി.അബ്ദുൾ ഖാദർ, പി. ഉമർ മൗലവി, എം.അബൂബക്കർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ, വാർഡ് മെമ്പർ റൈഹാനത്ത്, എം.വി. ലിജിന, കെ. അഹമ്മദ് കുഞ്ഞി, ത്വൽഹത്ത് പെരുമ്പട്ട, പി.കെ.ലത്തീഫ്, ഇഖ്ബാൽ പെരുമ്പട്ട, എം.കെ.റാഷിദ് ഫാത്തിമ സാദാത്ത്, എം.ഉസ്മാൻ, ഹനീഫ പെരുമ്പട്ട, എൻ.പി.അബ്ദുൾ റഹ്മാൻ, സിറാജ് മൗക്കോട്, പി.കെ.കരീം മൗലവി,  എന്നിവർ സംബന്ധിച്ചു.

No comments