Breaking News

കിനാനൂർ കരിന്തളം കീഴ്മാല വയലിൽ നടന്ന ''മഴപ്പൊലിമ" നാടിൻ്റെ ഉത്സവമായി മാറി..


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസിന്റെ മഴപ്പൊലിമ കീഴ്മാല വയലിൽ നടന്നു. കോരി ചൊരിയുന്ന മഴയെ വക വെക്കാതെ തേജസ്വിനിക്കരയിലെ കീഴ്മാല വയലിൽ ആബാലവൃദ്ധം ജനങ്ങളും പാടത്തേക്ക് ഒഴുകിയെത്തി. ഘോഷയാത്ര, സംഗീതശില്പം നാടൻ പാട്ട്. മംഗലംകളി, സിനിമാറ്റിക്ക്, നാട്ടിപ്പാട്ട്, തൊപ്പിക്കളി, ഓട്ട മത്സരം, ഫുട്ബോൾ, കമ്പവലി, നാട്ടിനടൽ എന്നി മത്സരങ്ങൾ  മഴപ്പൊലിമക്ക് ഉത്സവഛായ പകർന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർ എന്നിവരെ ആദരിക്കലും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.എസ്.ബിന്ദു അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ആദരിച്ചു. ഡി.എം.സി.ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ടി.പി. ശാന്ത . സി.എച്ച്. അബ്ദുൾ നാസർ . ഷൈജന്മ ബെന്നി. എൻ. മനോജ് പി.യു. ഷീല . പാറക്കോൽ രാജൻ.എൻ.ടി.ശ്യാമള. കെ.വി. അജിത് കുമാർ.കെ.വി.ബാബു കെ. ലക്ഷ്മണൻ . വി.സുധാകരൻ. എന്നിവർ സംസാരിച്ചു. ചെയർ പേഴ്സൺ ഉഷാ രാജു സ്വാഗതവും കെ.വി. സീന നന്ദിയും പറഞ്ഞു. ഷൈജു ബിരിക്കുളം സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മഴപ്പൊലിക്ക് ആവേശം പകർന്നു.

No comments