Breaking News

'ഉപജീവനത്തിന് ഉയരങ്ങളിൽ ' കിനാനൂർ കരിന്തളത്ത് തെങ്ങുകയറ്റ പരിശീലനം നേടിയ വനിതകൾ ഇനി തൊഴിലിടങ്ങളിലേക്ക്


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കുടുംബശ്രീ ARISE പദ്ധതിയുടെ ഭാഗമായി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ നടത്തിയ കാർഷികമേഖലയിലെ  പരിശീലനത്തിന്റെ ഭാഗമായി തെങ്ങുകയറ്റ പരിശീലനം പൂർത്തീകരിച്ച 24 പേർ തെങ്ങുകയറ്റ തൊഴിൽ ആരംഭിച്ചു. ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം കോയിത്തട്ടയിൽ  പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.ശാന്ത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷൈജമ്മ ബെന്നി, കെ.വി.അജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ധന്യ.പി, മെമ്പർ സെക്രട്ടറി ഷീല.പി.യു, ഉപജീവന ഉപസമിതി കൺവീനർ ശ്രീമതി ശാരിക.കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 

സൗമ്യ.ടി.വി കോയിത്തട്ട, ലക്ഷ്മിക്കുട്ടി ജോണി ബിരിക്കുളം, രതീഷ്കുമാർ.പി.വരഞ്ഞൂർ,സുധീഷ് വരഞ്ഞൂർ എന്നിവരാണ് ആദ്യഘട്ടം തൊഴിലിലേക്കിറങ്ങിയത്.

   കുടുംബശ്രീ ARISE പദ്ധതിയുടെ ഭാഗമായി ഇരുപത് പേർക്ക് കാടുവെട്ടൽ പരിശീലനവും ലഭ്യമാക്കിയിരുന്നു.







No comments