Breaking News

കുമ്പളപ്പള്ളി യുപി സ്കൂളിൽ സ്കൂൾ കായികമേളയ്ക്ക് ആവേശോജ്വല തുടക്കം


കരിന്തളം : കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ സ്കൂൾതല കായികമേളയ്ക്ക് ആവേശോജ്വല തുടക്കം.കുട്ടികളുടെ മാർച്ച് പാസ്റ്റിന് നീലേശ്വരം സബ് ഇൻസ്പെക്ടർ സി സുമേഷ് ബാബു സലൂട്ട് സ്വീകരിച്ചു കൊണ്ട് കായികമേളയ്ക്ക് തുടക്കം കുറിച്ചു.ഉദ്ഘാടനത്തിനുശേഷം ഷോട്ട് പുട്ട് എറിഞ്ഞു കൊണ്ട് മത്സരത്തിൽ എസ് ഐ സുമേഷ് ബാബു കൂടി പങ്കെടുത്തത് കുട്ടികൾക്ക് കൗതുകവും ആവേശവുമായി.ഗ്രീൻ , യെല്ലോ , റെഡ്, ബ്ലൂ എന്നീ നാല് ടീമുകൾ ആയാണ് കുട്ടികൾ ഗ്രൗണ്ടിൽ മാറ്റുരച്ചത്. കായികമേളയോടനുബന്ധിച്ചുള്ള അത്‌ലറ്റിക് ഓത്ത് എസ് പി  ആര്യനന്ദ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ടി സിദ്ധിഖ് അധ്യക്ഷത വഹിച്ചു.പിടിഎ വൈസ് പ്രസിഡണ്ട് വാസു കരിന്തളം,എം പി ടി എ പ്രസിഡൻറ് ജോസ്ലിൻ ബിനു,സീനിയർ അസിസ്റ്റൻറ് പി വി ഇന്ദുലേഖ,എം പി ടി എ വൈസ് പ്രസിഡണ്ട് പി അമൃത,കെ പ്രശാന്ത്,സിന്ധു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ബൈജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ബിനു നന്ദിയും പറഞ്ഞു.

No comments