Breaking News

സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു


കരിന്തളം: സി പി എം ജനറൽ സെക്രട്ടറി ആയിരുന്നു സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാമരത്ത്   അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന സമിതി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി അംഗം എം ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഏരിയ കമ്മിറ്റി അംഗങ്ങളായ കയനി മോഹനൻ, ടി പി ശാന്ത ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ സതീശൻ പി ശാർങ്ങി എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി വരയിൽ രാജൻ സ്വാഗതം പറഞ്ഞു.

No comments