Breaking News

കുന്നുംകൈ ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ & പാണക്കാട് ട്സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറി ഉദ്ഘാടനവും പൊതുസമ്മേളനവും 2025 സെപ്റ്റംബർ 14,15,16 തിയതികളിൽ


കുന്നുംകൈ : ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ & പാണക്കാട്സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറി ഉദ്ഘാടനവും  പൊതുസമ്മേളനവും 2025 സെപ്റ്റംബർ 14,15,16 SYS, SKSSF കുന്നുംകൈ ഈസ്റ്റ്‌ ശാഖ കമ്മിറ്റി ഓഫീസ്, സഹചാരി  സെന്റർ,  ലൈബ്രറി  ഉദ്ഘാടനവും  പൊതുസമ്മേളനവും 2025 സെപ്റ്റംബർ 14,15,16 തീയതികളിൽ   ആറിലകണ്ടം മർഹും :ശംസുൽ ഉലമ നഗറിൽ വെച്ച്  നടത്തപ്പെടുന്നു.

പതിനാലാം തീയതി ഞായറാഴ്ച  വൈകുന്നേരം 4 മണിക്ക്  മഖാo സിയാറത്ത്, പതാക ഉയർത്തൽ തുടർന്ന് ജില്ലയിലെ  പ്രമുഖ ടീമുകൾ അണിനിരക്കുന്ന ദഫിന്റെയും  സ്കൗട്ടിന്റെയും അകമ്പടിയോടെ  മെഗാ മീലാദ് റാലി പതിനഞ്ചാം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രവാസി സംഗമവും, വനിതകൾക്കുള്ള മതപഠന ക്ലാസ്  16 ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഉദ്ഘാടനം  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്   സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. 

 സഹചാരി സെന്റർ  ഉദ്ഘാടനം മുസ്താഖ് മാലിദ്വീവും ലൈബ്രറി ഉദ്ഘാടനം എം എം ഹാരിസ് കാഞ്ഞങ്ങാട് നിർവഹിക്കും . തുടർന്ന് പൊതുസമ്മേളനം സംഘാടകസമിതി ചെയർമാൻ ടി അബ്ദുൽ കരീമിന്റെ അധ്യക്ഷതയിൽ സയ്യിദുൽ ഉലമ സയ്യദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കെ പി മൊയ്തീൻ കുഞ്ഞി മൗലവി ആമുഖപ്രഭാഷണവും  ഉമൈർ ദാരിമി വെള്ളായിക്കോട്    മുഖ്യപ്രഭാഷണവും, എം എസ് അഷറഫ് പടന്നക്കാട് മുഖ്യാതിഥിയായും പങ്കെടുക്കും . തുടർന്ന് ഗ്രാൻഡ് മൗലീദ് സദസും കൂട്ടർ പ്രാർത്ഥനയും  

 കൂട്ടു പ്രാർത്ഥനക്ക് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകും

No comments