Breaking News

ബോവിക്കാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി




കാസര്‍കോട്: ബോവിക്കാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയുടെ തലേദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ ഒരാൾ അറസ്റ്റിൽ

മുളിയാറിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിലാംകട്ട സ്വദേശി മുഹമ്മദ് ഇര്‍ഷാദിനെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്,പോക്‌സോ, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്,

ഷുഹൈലയെ ഫോണില്‍ നിരന്തരം ശല്യം ചെയ്ത യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു,

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ആദൂര്‍ പൊലീസിനു പിറ്റേദിവസം തന്നെ പരാതി നല്‍കുകയിരുന്നു

No comments