Breaking News

മാലോം ഗ്രാമത്തിൻ്റെ കഥ പറഞ്ഞ സി.വി ബാലകൃഷ്ണൻ്റെ 'ആയുസ്സിൻ്റെ പുസ്തകം' നോവലിന് നാൽപ്പത് വയസ് മാലോത്തെ ആഘോഷ പരിപാടിയിൽ നോവലിസ്റ്റ് സംബന്ധിക്കും


വെള്ളരിക്കുണ്ട്: 1982 ൽ രചന പൂർത്തിയാക്കിയ സി.വി.ബാലകൃഷ്ണൻ്റെ പ്രശസ്ത നോവൽ ആയുസ്സിൻ്റെ പുസ്തകത്തിൻ്റെ 40 -ആം വാർഷികാഘോഷങ്ങളുടെ സമാരംഭത്തിന്  വള്ളിക്കടവ്  കസ്ബ പൗർണമി സാഹിത്യ സദസ്സ് ആതിഥ്യമരുളുന്നു.

നോവലിൻ്റെ രചനാ പശ്ചാത്തല ഭൂമിയായ മാലോം ഗ്രാമത്തിൽ ഈ വർഷത്തെ ഓണനാളുകളിൽ ഇതിന്  തുടക്കം കുറിക്കും

നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ പങ്കെടുക്കും


നോവൽ ചർച്ച

സെമിനാർ

ആയുസ്സിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള  ചിത്രരചനാ മൽസരം,

ആസ്വാദനക്കുറിപ്പ് മൽസരം എന്നിവ ഉണ്ടായിരിക്കും

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവല് ക്കരിക്കും 

ജുലൈ 17 ഞായറാഴ്ച വെള്ളരിക്കുണ്ടിൽ ആലോചനാ യോഗംവിളിച്ച് ചേർത്തിട്ടുണ്ട്

ഇതുസംബന്ധിച്ച് വെള്ളരിക്കുണ്ടിൽ ചേർന്ന യോഗത്തിൽ ജോർജുകുട്ടി തോമസ് മാടപ്പള്ളി അധ്യക്ഷത വഹിച്ചു.

എം.പി.രാജൻ നാട്ടക്കൽ

സി.കെ.ബാലകൃഷ്ണൻ

ഗോപിനാഥൻ എ

മഞ്ചുനാഥ് കാമത്ത്

ആൻറണി ആക്കൽ എന്നിവർ സംസാരിച്ചു.

No comments